< Back
Kerala

Kerala
തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ ഓഫീസർ പിടിയിൽ
|25 Oct 2022 10:54 AM IST
കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ എടക്കളത്തൂർ വീട്ടിൽ ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്
തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സ്പെഷ്യൽ ഓഫീസർ പിടിയിൽ. കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സ്പെഷ്യൽ ഓഫീസർ എടക്കളത്തൂർ വീട്ടിൽ ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്.
ചിറ്റണ്ട സ്വദേശി രാജന്റെ സ്ഥലത്ത് നിന്ന് വാങ്ങിയ മരം മുറിക്കുന്നതിനായി മരക്കച്ചവടക്കാരനായ ഷറഫുദീനിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കമറുദ്ദീൻ തൃശൂർ വിജിലൻസിൽ വിവരമറിയിക്കുകയും വിജിലൻസിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കാലത്ത് വില്ലേജ് ഓഫീസിന് സമീപം പണം നൽകുന്നതിനിടയിൽ പിടികൂടുകയുമായിരുന്നു.
കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെടുന്നുണ്ട് എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു.