< Back
Kerala

Kerala
ഭൂമി തരം മാറ്റുന്നതിന് എട്ട് ലക്ഷം കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍
|29 Nov 2025 7:47 PM IST
ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്
കോഴിക്കോട്: ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. ഭൂമി തരം മാറ്റുന്നതിനായി 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്‌സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്‌കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്.
കോതമംഗലം സ്വദേശിയാണ്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.