< Back
Kerala
പത്തനംതിട്ടയിൽ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ വില്ലേജ് ഓഫീസർ അഴിമതി അന്വേഷണം നേരിടുന്നയാൾ
Kerala

പത്തനംതിട്ടയിൽ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ വില്ലേജ് ഓഫീസർ അഴിമതി അന്വേഷണം നേരിടുന്നയാൾ

Web Desk
|
28 March 2025 12:15 PM IST

വില്ലേജ് ഓഫീസർ ആയിരിക്കെ ജോസഫ് ജോർജിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടർ

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ നാരങ്ങാനം വില്ലേജ് ഓഫീസർ വകുപ്പുതല നടപടി നേരിട്ടയാളെന്ന് ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ . അങ്ങാടിക്കൽ വില്ലേജ് ഓഫീസർ ആയിരിക്കെയാണ് ജോസഫ് ജോർജ് സസ്പെൻഷൻ നേരിട്ടത്.

അഴിമതിക്കാരനാണോ എന്നറിയാൻ അന്വേഷണം പൂർത്തിയാകണം.സ്ഥലംമാറ്റ നടപടിയിൽ തീരുമാനമെടുക്കേണ്ടത് റവന്യൂ സെക്രട്ടറിയാണെന്നും ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു. ജില്ലാ കലക്ടർക്ക് നൽകിയ അവധി അപേക്ഷയില്‍ ജോസഫ് ജോർജാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നു.

നികുതി കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു സിപിഎം ഏരിയ സെക്രട്ടറി സഞ്ജു വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്..


Similar Posts