< Back
Kerala

Kerala
ഷൈൻ ടോം ചാക്കോയ്ക്കെതിരായ കേസ്: 'വിൻസി അലോഷ്യസ് അന്വേഷണവുമായി സഹകരിക്കും': മന്ത്രി എം.ബി രാജേഷ്
|20 April 2025 12:17 PM IST
വിൻസിയുമായി നേരിട്ട് സംസാരിച്ചെന്നും ധീരമായ നിലപാടിനെ അഭിനന്ദിച്ചെന്നും മന്ത്രി
തിരുവനന്തപുരം: ഷൈൻ ടോം ചാക്കോയ്ക്കെതിരായ കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിൻസി അലോഷ്യസ് അറിയിച്ചെന്ന് മന്ത്രി എം ബി രാജേഷ്.ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്നവിൻസിയുടെ നിലപാട് ചലച്ചിത്രമേഖലയിലെ എല്ലാവരും സ്വീകരിക്കണം. വിൻസിയുടേത് ധീരമായ നിലപാടാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നാടിനെ പൂർണമായും ലഹരിയിൽ നിന്നും മോചിപ്പിക്കുക എന്താണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.സിനിമ മേഖലയെന്നോ മറ്റു മേഖലകൾ എന്നോ വ്യത്യാസമില്ലാതെ നടപടിയെടുക്കും.സെലിബ്രിറ്റി എന്ന പരിഗണനയും ആർക്കും നൽകില്ല.. ഉരുക്കു മുഷ്ടി കൊണ്ട് ലഹരിയെ സർക്കാർ അടിച്ചമർത്തുമെന്നും മന്ത്രി വ്യക്തമാക്കി.