< Back
Kerala
ഐ.എൻ.എൽ പ്രാദേശിക നേതാവിന്റെ വീടിന് നേരെ അക്രമം; വാതിലും രണ്ട് സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു
Kerala

ഐ.എൻ.എൽ പ്രാദേശിക നേതാവിന്റെ വീടിന് നേരെ അക്രമം; വാതിലും രണ്ട് സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു

Web Desk
|
22 Jan 2023 2:29 PM IST

അയൽവാസിയുമായി വഴിത്തർക്കം നിലിനിന്നിരുന്നതായി ഐ.എൻ.എൽ കുറ്റ്യാടി മേഖല ചെയർമാൻ

കോഴിക്കോട്: കായക്കൊടിയിൽ ഐ.എൻ.എൽ പ്രാദേശിക നേതാവിന്റെ വീടിന് നേരെ ആക്രമണം. ഐഎൻഎൽ കുറ്റ്യാടി മേഖല ചെയർമാൻ എടക്കണ്ടി പോക്കറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ മുൻവശത്തെ വാതിലും പുറത്ത് നിർത്തിയിട്ടിരുന്ന രണ്ട് സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെ പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തിറങ്ങയപ്പോഴാണ് എടക്കണ്ടി പോക്കർ വീട് ആക്രമിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിൽ കത്തിയത് ഉടൻ അണയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് വീടിനുള്ളിലേക്ക് തീ പടരാതിരുന്നത്.

പോക്കറുടെയും മകന്റെയും സ്‌കൂട്ടറുകൾ പൂർണമായി കത്തി നശിച്ചു. അയൽവാസിയുമായി വഴിത്തർക്കം നിലിനിന്നിരുന്നതായി പോക്കർ പറയുന്നു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കായക്കൊടി പഞ്ചായത്തിലെ പത്താം വാർഡിലാണ് പോക്കറിന്റെ വീട്.

Violence against INL local leader's house

Similar Posts