< Back
Kerala
വിപഞ്ചികയുടെ മരണം: കുടുംബം നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി
Kerala

വിപഞ്ചികയുടെ മരണം: കുടുംബം നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

Web Desk
|
17 July 2025 5:09 PM IST

മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു

കൊച്ചി: മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കൊല്ലം സ്വദേശി വിപഞ്ചികയുടെ കുടുംബം നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കോണ്‍സുലേറ്റില്‍ നടന്ന മധ്യസ്ഥത ചര്‍ച്ചയില്‍ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തീരുമാനമായെന്ന് അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു.

മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് മാതൃ സഹോദരി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. യുഎഇ സമയം വൈകുന്നേരം നാലിന് ദുബൈ ന്യൂ സോനാപൂരിലാണ് മൃതദേഹം സംസ്‌കരിക്കുക.

ദുബൈ കോണ്‍സുലേറ്റിന്റെ ഇടപെടലോടെയാണ് കുഞ്ഞിന്റെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കാന്‍ വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

Similar Posts