< Back
Kerala
യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: റിക്രൂട്ടിംഗ് ഏജൻസി ഉടമകൾക്കായി തെരച്ചിൽ
Kerala

യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: റിക്രൂട്ടിംഗ് ഏജൻസി ഉടമകൾക്കായി തെരച്ചിൽ

Web Desk
|
6 Jan 2023 6:44 AM IST

13 ലക്ഷം രൂപ വരെ ഉദ്യോഗാർത്ഥികളിൽ നിന്ന് കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി

കണ്ണൂര്‍: യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കണ്ണൂർ തളിപ്പറമ്പിലെ റിക്രൂട്ടിംഗ് ഏജൻസി ഉടമകൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്. സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസി ഉടമകളായ പി പി കിഷോർ കുമാർ, കിരൺ കുമാർ എന്നിവർക്കെതിരെ വിവിധ പരാതികളിലായി 6 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേരാണ് തട്ടിപ്പിനിരയായത്. 6 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെ നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. തട്ടിപ്പിനിരയായ വയനാട് ബത്തേരി തൊടുവട്ടി സ്വദേശി അനൂപ് ടോമി കഴിഞ്ഞ മാസം 27ന് ആത്മഹത്യ ചെയ്തിരുന്നു. അനൂപിന്റെ പിതാവും ഏജൻസിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.



Related Tags :
Similar Posts