< Back
Kerala
കഴുത്തിലും കൈകാലുകളിലും മാറിലും വലിയ മുറിവുകളെന്ന് വിഷ്ണുപ്രിയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala

കഴുത്തിലും കൈകാലുകളിലും മാറിലും വലിയ മുറിവുകളെന്ന് വിഷ്ണുപ്രിയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

Web Desk
|
23 Oct 2022 3:49 PM IST

കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് വിഷ്ണുപ്രിയയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.

കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. കഴുത്ത് അറ്റു തൂങ്ങിയ നിലയിലായിരുന്നു. കയ്യിലും കാലിലും മാറിലും ആഴമേറിയ മുറിവുകളുണ്ട്. കഴുത്ത് അറുത്താണ് പ്രതിയായ ശ്യാംജിത്ത് കൊലപാതകം നടത്തിയത്. തലക്ക് പിന്നിൽ ശക്തമായ അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊല നടത്തിയത്. ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക വിവരമറിഞ്ഞ് വിഷ്ണുപ്രിയയുടെ പിതാവ് ഗൾഫിൽനിന്ന് നാട്ടിലെത്തിയിട്ടുണ്ട്. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സഹോദരനും എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സഹോദരൻ പുതിയ ജോലിക്ക് ജോയിൻ ചെയ്യാനായി ഹൈദരാബാദിലേക്ക് പോയത്.


Similar Posts