< Back
Kerala
നിലമ്പൂരില്‍ വിശ്വകര്‍മ്മ മഹാസഭയുടെ പിന്തുണ യുഡിഎഫിന്
Kerala

നിലമ്പൂരില്‍ വിശ്വകര്‍മ്മ മഹാസഭയുടെ പിന്തുണ യുഡിഎഫിന്

Web Desk
|
16 Jun 2025 3:36 PM IST

യുഡിഎഫ് ചെയര്‍മാനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്

നിലമ്പൂര്‍: നിലമ്പൂര്‍ ഇപതെരഞ്ഞെടുപ്പില്‍ വിശ്വകര്‍മ്മ മഹാസഭ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കാന്‍ തീരുമാനിച്ചു. യുഡിഎഫ് ചെയര്‍മാനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നല്‍കുക, മുഴുവന്‍ വിശ്വകര്‍മ്മജരെയും ഒഇസിയില്‍ ഉള്‍പ്പെടുത്തുക വിദ്യാഭ്യാസ, ഉദ്യോഗ മേഖലയില്‍ റൊട്ടേഷന്‍ വ്യവസ്ഥ പുനക്രമീകരിച്ച് പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചര്‍ച്ച നടത്തിയത്. കെപിസിസി സെക്രട്ടറി കെ.പി നൗഷാദലിയും ഒപ്പമുണ്ടായിരുന്നു.

നിലമ്പൂരില്‍ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശ്വകര്‍മ്മ മഹാസഭ നേതാക്കള്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ തോട്ടത്തില്‍, ചന്ദ്രന്‍ കൊണ്ടോട്ടി, അനില്‍ എടക്കര, എം.ടി സുബ്രഹ്മണ്യം, പത്മ ശിവന്‍, മിനി സന്തോഷ്, പ്രജീന എന്നിവര്‍ പങ്കെടുത്തു.

Similar Posts