< Back
Kerala

Kerala
വിസ്മയ കൊലപാതകം; സഹോദരി ജിത്തു പിടിയില്‍
|30 Dec 2021 8:50 PM IST
കാക്കനാട് അഭയ കേന്ദ്രത്തില്‍ നിന്നാണ് ജിത്തുവിനെ പിടികൂടിയത്
പറവൂരിലെ വിസമയ കൊലക്കേസിലെ പ്രതി വിസ്മയയുടെ സഹോദരി ജിത്തു പിടിയിലായി. കാക്കനാട് അഭയ കേന്ദ്രത്തില്‍ നിന്നാണ് ജിത്തുവിനെ പിടികൂടിയത്. പിങ്ക് പോലീസാണ് ജിത്തുവിനെ കണ്ടെത്തി അഭയ കേന്ദ്രത്തില്‍ എത്തിച്ചത്.
ജിത്തുവിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് അയച്ചിരുന്നു. വിസ്മയയെ കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കിയ ശേഷം തീ കൊളുത്തുകയായിരുന്നു എന്നാണ് ജിത്തു നല്‍കിയ പ്രാഥമിക മൊഴി.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് ജിത്തു വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് ജിത്തുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാലണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാല്‍ തല മൊട്ടയടിച്ച നിലയിലാണ് ജിത്തുവിനെ കണ്ടെത്തിയത്.