< Back
Kerala
കിരൺകുമാർ ജയിലിൽ തന്നെ; ശിക്ഷ നടപ്പാക്കരുതെന്ന ഹരജി തള്ളി
Kerala

കിരൺകുമാർ ജയിലിൽ തന്നെ; ശിക്ഷ നടപ്പാക്കരുതെന്ന ഹരജി തള്ളി

Web Desk
|
13 Dec 2022 12:41 PM IST

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്

തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതി കിരൺകുമാർ ജയിലിൽ തുടരും. ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന കിരണിന്റെ ഹരജി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാണ് പ്രതിയുടെ ആവശ്യം. ജസ്റ്റിസുമായ അലക്‌സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറയുക.

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ മെയ് 24നാണ് കിരൺകുമാറിനെ കോടതി ശിക്ഷിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് കിരൺകുമാറുള്ളത്.

സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. 2021 ജൂൺ 21 നാണ് വിസ്മയയെ കിരണിന്റെ ശാസ്താംകോട്ട ശാസ്താവുംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചു. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരായിരുന്നു കേസിലെ മുഖ്യ സാക്ഷികൾ.

Similar Posts