< Back
Kerala
വിസ്മയയുടെ തുടക്കം, ആശംസകളുമായി കുടുംബസമേതം മോഹൻലാൽ, കൊച്ചിയിൽ പൂജ നടന്നു
Kerala

വിസ്മയയുടെ തുടക്കം, ആശംസകളുമായി കുടുംബസമേതം മോഹൻലാൽ, കൊച്ചിയിൽ പൂജ നടന്നു

Web Desk
|
30 Oct 2025 11:33 AM IST

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്

കൊച്ചി: മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തിൽ നായികയായിട്ടാണ് വിസ്മയയുടെ അരങ്ങേറ്റം. കൊച്ചിയിൽ നടക്കുന്ന സിനിമയുടെ പൂജാ ചടങ്ങുകളിൽ മോഹൻലാൽ കുടുംബസമേതം പങ്കെടുത്തു. പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്ക് എത്തുന്നത്.

'വളരെ സന്തോഷമുണ്ട്. എന്റെ മക്കൾ സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മായ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിൽ സംഭവിക്കുന്ന വിസ്മയങ്ങളിലൊന്ന്. എല്ലാവരുടെയും പിന്തുണ ഇനിയും കൂടെയുണ്ടാകണം. പ്രാർഥനകൾ.' മോഹൻലാൽ പറഞ്ഞു.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയ്ക്ക് മുന്നോടിയായി തായ്ലൻഡിൽ മുവായ് തായ് പരിശീലനത്തിലായിരുന്നു.

Similar Posts