< Back
Kerala
വിതുരയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി; ബന്ധുവിനായി തെരച്ചിൽ
Kerala

വിതുരയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി; ബന്ധുവിനായി തെരച്ചിൽ

Web Desk
|
18 Dec 2022 9:20 PM IST

ഇന്ന് രാത്രി 7 മണിയോടെയാണ് മഹേഷിന് വെട്ടേറ്റത്

വിതുര; വിതുരയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി. പുളിച്ചാമല സ്വദേശി അർച്ചന ഭവനിൽ മഹേഷിനാണ് വെട്ടേറ്റത്. സംഭവത്തിൽ മഹേഷിന്റെ ബന്ധു വിതുര ശാസ്താംകാവ് സ്വദേശി രാഹുലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാത്രി 7 മണിയോടെയാണ് മഹേഷിനെ രാഹുൽ വെട്ടിയത്. വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. തന്റെ ഭാര്യയുമായി മഹേഷിന് അവിഹിതമുണ്ടെന്ന സംശയമാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ആക്രമണത്തെ തുടർന്ന് വിതുര താലൂക്കാശുപത്രിയിലെത്തിച്ച മഹേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.


Similar Posts