< Back
Kerala
 വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകൾ ഇനിമുതൽ റോഡ് മാർഗം കൊണ്ടുപോവാം;  ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി
Kerala

' വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകൾ ഇനിമുതൽ റോഡ് മാർഗം കൊണ്ടുപോവാം'; ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി

Web Desk
|
21 Nov 2025 11:36 AM IST

അനുമതിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് ഇനിമുതൽ ചരക്കുകൾ റോഡ് മാർഗം കൊണ്ടുപോവാം. പൂർണതോതിലുള്ള ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന് അനുമതിയായി.റെയിൽ വഴിയുള്ള ചരക്ക് നീക്കവും ഇതോടെ സാധ്യമാവും. അനുമതിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

നിലവില്‍ ചരക്കുകള്‍ വലിയ കപ്പലുകളില്‍ എത്തിക്കുകയും തുടര്‍ന്ന് തുറമുഖത്ത് നിന്ന് ചെറിയ ഫീഡര്‍ കപ്പലുകളിലായി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് രീതി.റോഡ് മാര്‍ഗം ചരക്കുകള്‍ കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചതോടെ അത് സംസ്ഥാനത്തിന്‍റെ വികസനത്തിനും നേട്ടമാകും. തുറമുഖത്ത് നിന്ന് നാഷണല്‍ ഹൈവേയിലേക്കുള്ള റോഡിന്‍റെ നിര്‍മാണവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ഒരുമാസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Similar Posts