< Back
Kerala
വിഴിഞ്ഞത്ത് സമരക്കാരും പോലീസും തമ്മിൽ സംഘർഷം
Kerala

വിഴിഞ്ഞത്ത് സമരക്കാരും പോലീസും തമ്മിൽ സംഘർഷം

Web Desk
|
2 Sept 2022 11:29 AM IST

നിർമാണം നടക്കുന്ന പ്രദേശത്തേക്ക് സമരക്കാർ കടക്കാൻ ശ്രമിക്കവേയാണ് സംഘർഷമുണ്ടായത്

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 18ാം ദിവസത്തിലേക്ക് കടക്കവേ സമരമുഖത്ത് പോലീസുകാരും സമരക്കാരും തമ്മിൽ സംഘർഷം. നിർമാണം നടക്കുന്ന പ്രദേശത്തേക്ക് സമരക്കാർ കടക്കാൻ ശ്രമിക്കവേയാണ് സംഘർഷമുണ്ടായത്.

സമരക്കാർ പദ്ധതിപ്രദേശത്ത് അതിക്രമിച്ച് കടക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പ്രദേശത്തിനകത്ത് സമരക്കാർ കയറരുതെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും നിർമാണം തടസ്സപ്പെടുത്തരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും നിലിവിൽ പ്രദേശത്ത് ആരും തൊഴിലിനെത്തിയിട്ടില്ലെന്നും രൂപതാധ്യക്ഷൻ ഫാ.തിയോഡോഷ്യസ് അറിയിച്ചു. അവകാശത്തിന് വേണ്ടി സമരം ചെയ്യാമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും അതുപ്രകാരം അവകാശം സ്ഥാപിച്ചെടുക്കാനുള്ള സമരം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts