< Back
Kerala
വിഴിഞ്ഞം സമരം: മന്ത്രിതല ചർച്ചയിലേക്ക് ലത്തീൻ സഭാ പ്രതിനിധികൾ എത്തിയില്ല
Kerala

വിഴിഞ്ഞം സമരം: മന്ത്രിതല ചർച്ചയിലേക്ക് ലത്തീൻ സഭാ പ്രതിനിധികൾ എത്തിയില്ല

ijas
|
28 Aug 2022 7:23 PM IST

ഔദ്യോഗികമായി ചർച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നുവെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ

തിരുവനന്തപുരം: വിഴിഞ്ഞം സമര പ്രതിസന്ധി ചർച്ച ചെയ്യാൻ മന്ത്രിമാർ വിളിച്ച ചർച്ചയിലേക്ക് ലത്തീൻ സഭാ പ്രതിനിധികൾ എത്തിയില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്‍റണി രാജു, ഫിഷറീസ് മന്ത്രി മന്ത്രി വി. അബ്ദുറഹ്മാന്‍ എന്നിവരാണ് ചര്‍ച്ചക്ക് വിളിച്ചത്. എത്രയും പെട്ടെന്ന് സമരം ഒത്തുതീര്‍പ്പുണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ യോഗത്തിന്‍റെ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ലത്തീൻ സഭ വ്യക്തമാക്കി. ഫിഷറീസ് മന്ത്രി വ്യക്തിപരമായി കാണണമെന്നാണ് അറിയിച്ചതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേരെ പറഞ്ഞു. സമരം പൊളിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ഔദ്യോഗികമായി ചർച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നുവെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ വ്യക്തമാക്കി. ഔദ്യോഗികമായി ചര്‍ച്ചയുടെ കാര്യം അറിയിച്ചതാണെന്നും വരേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്ല രീതിയിലാണ് ചര്‍ച്ച നടത്തുന്നത്. ഇന്നലെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചതാണെന്നും വരാമെന്ന് പറഞ്ഞിട്ട് പിന്നീടെന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ കൂട്ടിച്ചേര്‍ത്തു.

Similar Posts