< Back
Kerala
മുൻകൂട്ടി തയ്യാറാക്കിയ സമരം; വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി
Kerala

മുൻകൂട്ടി തയ്യാറാക്കിയ സമരം; വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി

Web Desk
|
23 Aug 2022 12:29 PM IST

തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ നിയമസഭയെ അറിയിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നിർമാണത്തിന് എതിരെ ലത്തീൻസഭ നടത്തുന്ന സമരത്തെ തള്ളി മുഖ്യമന്ത്രി. മുൻകൂട്ടി തയ്യാറാക്കിയ സമരമാണ് വിഴിഞ്ഞത്തേതെന്നും മുഖ്യമന്ത്രി നിയമസഭയിൽ തുറന്നടിച്ചു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ നിയമസഭയെ അറിയിച്ചു.

വിഴിഞ്ഞം സമരത്തിന് പിന്നിൽ പുറമെ നിന്നുള്ളവരുടെ പങ്കാളിത്തമുണ്ടെന്ന് ആരോപിച്ചായിരുന്നു സമരക്കാരെ മുഖ്യമന്ത്രി തള്ളിയത്. തുറമുഖ നിർമാണ പദ്ധതിയിൽ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.നിർമാണം നിർത്തിവയ്ക്കേണ്ടി വന്നാൽ സംസ്ഥാനം കനത്ത വില നൽകേണ്ടി വരുമെന്ന് തുറമുഖ മന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടെ മന്ത്രിമാർ ഇടപെടാൻ ശ്രമിച്ചത് ബഹളത്തിന് ഇടയാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.



Similar Posts