< Back
Kerala
വിഴിഞ്ഞം സമരം; മന്ത്രിസഭാ ഉപസമിതി ഇന്നില്ല
Kerala

വിഴിഞ്ഞം സമരം; മന്ത്രിസഭാ ഉപസമിതി ഇന്നില്ല

Web Desk
|
30 Aug 2022 4:22 PM IST

തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ലെന്ന നിലപാട് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ ആവർത്തിച്ചിരുന്നു.

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്താൻ മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് ചേരില്ല. തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ലെന്ന നിലപാട് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ ആവർത്തിച്ചിരുന്നു. സമരത്തെ സർക്കാർ സംയമനത്തോടെ കൈകാര്യം ചെയ്തെങ്കിലും സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ നിർമാണം മൂലമാണ് തീരശോഷണം രൂക്ഷമായതെന്ന ആരോപണത്തെ തുടർന്ന് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇക്കാര്യം വൈകിട്ട് ചേരുന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിൽ സമരക്കാരെ അറിയിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് യോഗം മാറ്റിവെച്ചത്.

Similar Posts