< Back
Kerala
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ ഡിവൈഎഫ്ഐ പ്രവർത്തകനല്ല: രക്തസാക്ഷിയാക്കിയ മേഖല കമ്മിറ്റിയെ തള്ളി വി.കെ സനോജ്
Kerala

'ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ ഡിവൈഎഫ്ഐ പ്രവർത്തകനല്ല': രക്തസാക്ഷിയാക്കിയ മേഖല കമ്മിറ്റിയെ തള്ളി വി.കെ സനോജ്

Web Desk
|
9 Nov 2025 1:31 PM IST

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട പാനൂർ സ്വദേശി ഷെറിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്‌ഐയെ തള്ളി സിപിഎമ്മും രം​ഗത്തെത്തിയിരുന്നു

കണ്ണൂർ: കണ്ണൂർ പാനൂർ കുന്നോത്ത് പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ മരിച്ച ഷെറിൻ്റെ കാര്യത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കുന്നോത്ത്പറമ്പ് മേഖലാ സമ്മേളനത്തിൻ്റെ അനുശോചന പ്രമേയത്തിൽ ഷെറിന്റെ പേര് വായിച്ചിട്ടില്ല. കൊല്ലപ്പെട്ട ഷെറിൻ ഡിവൈഎഫ്ഐ പ്രവർത്തകനല്ലെന്നും സനോജ് പറഞ്ഞു.

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട പാനൂർ സ്വദേശി കാട്ടീന്റെവിട ഷെറിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്‌ഐയെ തള്ളി സിപിഎമ്മും രം​ഗത്തെത്തിയിരുന്നു. പാനൂർ കുന്നോത്ത്പറമ്പിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളെ സംബന്ധിച്ച സിപിഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് കെ.കെ രാഗേഷ് പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനാണ് പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷെറിൻ കൊല്ലപ്പെട്ടത്. അന്നും സിപിഎം തള്ളിപറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഡിവൈഎഫ് മേഖലസമ്മേളനത്തിൽ രക്തസാക്ഷി പ്രമേയത്തിൽ ഷെറിന്റെ പേര് ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ഇതാണ് ഇപ്പോൾ വി.കെ സനോജ് തള്ളിപ്പറഞ്ഞിരിക്കുന്നത്.

ദേശീയഗാനം മാറ്റി ഗണഗീതം പാടി, അതാണ് ദേശസ്നേഹം എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പാടില്ലെന്നും സനോജ് പറഞ്ഞു. രാജ്യത്തിൻ്റെ ദേശീയ ഗാനത്തിന് പകരം വെക്കുന്നതാണോ ഗണഗീതം. റെയിവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ആർഎസ്എസ് കാവി വത്ക്കരണത്തിന് എതിരെ സമരം ശക്തമാക്കും. കുട്ടികൾ ​ഗണ​ഗീതം നിഷ്കളങ്കമായി ചൊല്ലിയല്ലതല്ലെന്നും സനോജ് ആരോപിച്ചു.

Similar Posts