< Back
Kerala

Kerala
വി.കെ ശ്രീകണ്ഠന്‍ എം.പി പാലക്കാട് ഡി.സി.സി സ്ഥാനം രാജി വെച്ചു
|26 May 2021 11:32 AM IST
എം.പി എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം പ്രയാസമാണ്. അതുകൊണ്ട് സ്ഥാനം ഒഴിയുകയാണ് എന്നാണ് വി.കെ ശ്രീകണ്ഠന്‍ പറയുന്നത്
വി.കെ ശ്രീകണ്ഠന്‍ എം.പി പാലക്കാട് ഡി.സി.സി സ്ഥാനം രാജി വെച്ചു. എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി അദ്ധ്യക്ഷനും കത്തയച്ചു. ഇരട്ട പദവി സംബന്ധിച്ച് പാലക്കാട് ഡി.സി.സി സ്ഥാനം ഒഴിയണമെന്ന് ആവശ്യം നേരത്തേ തന്നെ ഉണ്ടായിരുന്നു. അദ്ദേഹം അതിന് തയ്യാറുമായിരുന്നു. ഇതിനിടിയിലാണ് സംഘടനയില്‍ മറ്റു ചില പ്രശ്നങ്ങളുമുണ്ടായത്. ആ സാഹചര്യത്തിലാണ് രാജി നീണ്ടു പോയത്. ഇപ്പോള്‍ ഒരു എം.പി എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം പ്രയാസമാണ്. അതുകൊണ്ട് സ്ഥാനം ഒഴിയുകയാണ് എന്നാണ് വി.കെ ശ്രീകണ്ഠന്‍ പറയുന്നത്. പുനസഘടനടയില്‍ അദ്ദേഹത്തെ മാറ്റും എന്ന് ഏറെക്കുറെ ഉറപ്പാണ്. അതിന് മുന്നോടിയായാണ് വി.കെ ശ്രീകണ്ഠന്‍ സ്വമേധയാ രാജി വെച്ചിരിക്കുന്നത്.