< Back
Kerala
vlogger junaid
Kerala

പ്രണയം നടിച്ച് പീഡനം: വ്ളോഗർ അറസ്റ്റിൽ

Web Desk
|
1 March 2025 3:17 PM IST

ബെംഗളൂരുവിൽനിന്നാണ് അറസ്റ്റ് ചെയ്തത്

മലപ്പുറം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം ​പൊലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.

പ്രതി യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളുമായി എത്തിച്ച് പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ നഗ്ന ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

Similar Posts