< Back
Kerala

Kerala
സ്വർണക്കടത്ത് കേസ്: സിബിഐ അന്വേഷിക്കണമെന്ന വി.ഡി സതീശന്റെ നിലപാട് ആശ്ചര്യമുണ്ടാക്കുന്നതെന്ന് വി.മുരളീധരൻ
|22 July 2022 2:00 PM IST
'ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേരളത്തിൽ നിന്നുള്ള അംഗത്തെ അഭിനന്ദിക്കുന്നു'
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് ആശ്ചര്യമുണ്ടാക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ.
വി.ഡി സതീശന്റെയും മുഖ്യമന്ത്രിയുടെയും ഒത്തുതീർപ്പ് വ്യവസ്ഥകൾ എന്താണെന്ന് അറിയാൻ താൽപര്യം ഉണ്ട്. കേസ് ബംഗളൂരുവിലേക്ക് മാറ്റാൻ ഇ.ഡി ശ്രമിച്ചപ്പോൾ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പ് കൂടി.കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും വി മുരളീധരൻ ആരോപിച്ചു .
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് വോട്ട് ചെയ്ത കേരളത്തിൽ നിന്നുള്ള അംഗത്തെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോദിയോട് ഉള്ള അന്ധമായ രാഷ്ട്രീയ വിരോധം മൂലം നിലപാട് എടുത്തവർക്ക് ഉള്ള തിരിച്ചടിയാണ് വോട്ടെന്നും അദ്ദേഹം പറഞ്ഞു.