< Back
Kerala
ആഗോള അയ്യപ്പ സംഗമം; ചെലവിനെക്കുറിച്ച് പറയേണ്ടത് ദേവസ്വം ബോർഡ്, സർക്കാരിന് അധികാരം ഇല്ല: വി.എൻ വാസവൻ
Kerala

ആഗോള അയ്യപ്പ സംഗമം; ചെലവിനെക്കുറിച്ച് പറയേണ്ടത് ദേവസ്വം ബോർഡ്, സർക്കാരിന് അധികാരം ഇല്ല: വി.എൻ വാസവൻ

Web Desk
|
13 Feb 2026 2:46 PM IST

ആഗോള അയ്യപ്പ സംഗമത്തിൽ താൻ എത്തുന്നതിന് മുമ്പ് ഒരു ഭജന നടന്നിരുന്നുവെന്നും ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവിനെക്കുറിച്ച് പറയേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിരുന്നുവെന്നും ബോർഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരം ഇല്ലെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോർഡ് അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യമെങ്കിൽ ചോദിക്കുമെന്നുമാണ് വാസവൻ വ്യക്തമാക്കിയത്.

കൂടാതെ, ആഗോള അയ്യപ്പ സംഗമത്തിൽ താൻ എത്തുന്നതിന് മുമ്പ് ഒരു ഭജന നടന്നിരുന്നുവെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു. അത് നന്ദഗോവിന്ദം ഭജൻസിന്റേതാണോയെന്ന് അറിയില്ല. കലാപരിപാടികൾക്ക് പണം നൽകുന്നത് ദേവസ്വം ബോർഡായതിനാൽ അക്കാര്യങ്ങൾ മന്ത്രി എന്ന നിലയിൽ അന്വേഷിക്കാറില്ലെന്നും വി.എൻ വാസവൻ പറഞ്ഞു.

Similar Posts