< Back
Kerala
തൃശൂരിലെ വോട്ട് കൊള്ള: മീഡിയവൺ പുറത്ത് വിട്ട വിവരങ്ങൾ ഗുരുതരം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത നഷ്ടപ്പെട്ടു; തുഷാർ ഗാന്ധി
Kerala

തൃശൂരിലെ വോട്ട് കൊള്ള: 'മീഡിയവൺ പുറത്ത് വിട്ട വിവരങ്ങൾ ഗുരുതരം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത നഷ്ടപ്പെട്ടു'; തുഷാർ ഗാന്ധി

Web Desk
|
16 Aug 2025 8:28 AM IST

പ്രധാനമന്ത്രിയുടെ പാതയാണ് സുരേഷ് ഗോപി പിന്തുടരുന്നതെന്ന് തുഷാർ ഗാന്ധി പറഞ്ഞു

തൃശൂർ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരനും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനുമായ തുഷാർ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത നഷ്ടപ്പെട്ടെന്നും രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ രാജിവെക്കണമെന്നും തുഷാർ ഗാന്ധി മീഡിയവണിനോട് പറഞ്ഞു.

തൃശൂരിലെ വോട്ടർ പട്ടികയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് മീഡിയവൺ പുറത്തുവിട്ട വിവരങ്ങൾ ഗുരുതരമാണ്. പ്രധാനമന്ത്രിയുടെ പാതയാണ് സുരേഷ് ഗോപി പിന്തുടരുന്നത്. സുരേഷ് ഗോപിയുടെ പെട്രോളിയം വകുപ്പ് വി.ഡി സവർക്കറെ ഉൾപ്പെടുത്തി പരസ്യമിറക്കിയതിനെതിരെയും തുഷാർ ഗാന്ധി പ്രതികരിച്ചു. മഹാത്മാഗാന്ധിക്ക് മുകളിലായിരുന്നു സവർക്കരുടെ ചിത്രത്തിന്റെ സ്ഥാനം എന്നും തുഷാർ ഗാന്ധി വിമർശിച്ചു.

തൃശൂരിലെ വ്യാജ വോട്ടർമാരിൽ പലർക്കും ഇരട്ട ഐഡി കാർഡുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. സുരേഷ് ഗോപിയുടെ സഹോദരനും കുടുംബത്തിനും ഇരട്ട ഐഡി കാർഡുകളുണ്ട്. നിരവധി ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഇത്തരത്തിൽ ഇരട്ട ഐഡികളുണ്ട്. പുതിയ വോട്ടര്‍മാരെന്ന വ്യാജേനയാണ് വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റിയത്. ഇരട്ട ഐഡി കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റമാണെന്നിരിക്കെയാണ് തൃശൂരില്‍ വ്യാപകമായി ഇരട്ട വോട്ടര്‍ ഐഡികാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത്.

വാർത്ത കാണാം:


Similar Posts