< Back
Kerala
വോട്ടുചോരി ആദ്യം പരീക്ഷിച്ചത് കേരളത്തിൽ, പിണറായി  ബിജെപിയുടെ അടിമ; കെ.മുരളീധരൻ
Kerala

'വോട്ടുചോരി ആദ്യം പരീക്ഷിച്ചത് കേരളത്തിൽ, പിണറായി ബിജെപിയുടെ അടിമ'; കെ.മുരളീധരൻ

Web Desk
|
17 Sept 2025 9:29 AM IST

പൊലീസ് മർദനത്തിലെ ചർച്ചകളോട് മറുപടി പറയുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നും മുരളീധരൻ

തൃശൂര്‍: വോട്ടുചോരി ആദ്യം പരീക്ഷിച്ചത് കേരളത്തിലാണെന്ന് കെ.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു കൊള്ളയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ബിജെപിയുടെ പൂർണ അടിമയായി പിണറായി വിജയൻ മാറിയെന്നും മുരളീധരൻ ആരോപിച്ചു.

പൊലീസ് മർദനത്തിലെ ചർച്ചകളോട് മറുപടി പറയുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നും മുരളീധരൻ പറഞ്ഞു .പഴയ ചരിത്രം പറയാൻ അല്ല അടിയന്തരപ്രമേയം കൊണ്ടുവന്നത്. പൊലീസ് അങ്ങനെയായിരുന്നു, ഇപ്പോഴും അങ്ങനെയാണ് എന്ന് പറയുന്നുണ്ടെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി ? എല്ലാ മേഖലകളിലും പരാജയപ്പെട്ട സർക്കാർ ആണിതെന്നും മുരളീധരൻ ആരോപിച്ചു.

പത്തുവർഷംകൊണ്ട് കേരള പൊലീസ് സംവിധാനം തകർന്നെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പൊലീസ് സിപിഎമ്മുകാരുടെഏഴാം കൂലികളായി മാറി. മുൻപ് മികച്ച സേന ആയിരുന്നു പൊലീസിന്റേതെന്നും ചെന്നിത്തല പറഞ്ഞു.

വിഡിയോ റിപ്പോര്‍ട്ട് കാണാം...


Similar Posts