
'കണ്ണൂരിൽ ദുരൂഹമായ രീതിയിൽ വ്യാപകമായി വോട്ടുകൾ കൂട്ടിചേർക്കുന്നു': കെ.കെ രാഗേഷ്
|ബിഎൽഒമാർ അറിയാതെ 99,000ലധികം വോട്ടുകൾ ജില്ലയിൽ കൂട്ടി ചേർത്തതായും രാഗേഷ് പറഞ്ഞു
കണ്ണൂർ: കണ്ണൂരിൽ അസാധരണവും ദുരൂഹവുമായ രീതിയിൽ വ്യാപകമായി വോട്ടുകൾ കൂട്ടി ചേർക്കപ്പെടുന്നതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആൾക്കാരുടെ പേരിലാണ് കൂട്ടിചേർക്കെന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിഎൽഒമാർ അറിയാതെയാണ് 99,000ലധികം വോട്ടുകൾ കണ്ണൂർ ജില്ലയിൽ കൂട്ടി ചേർത്തത്. മൊബൈൽ നമ്പർ ഉടമ അറിയാതെ വ്യാപക ക്രമക്കേട് നടക്കുന്നു. വെരിഫിക്കേഷൻ പോലും നടക്കാതെ എങ്ങിനെയാണ് ഇത്തരത്തിൽ വോട്ട് ചേർക്കുന്നത്. രണ്ടു ലക്ഷത്തിൽ അധികം വോട്ടുകൾ കൂട്ടി ചേർക്കാൻ അപേക്ഷ ലഭിച്ചിട്ടുണ്ട്. അസാധാരണമായി ഇത്തരത്തിൽ അപേക്ഷകൾ വന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തണമെന്നും കെ.കെ രാഗേഷ്.
കണ്ണൂരിൽ ഗണഗീതം തടഞ്ഞ സംഭവത്തിൽ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ ഓഫീസ് അല്ലല്ലോയെന്നും രാഗേഷ് ചോദിച്ചു. ആർഎസ്എസിന് വിശ്വാസികളുമായി എന്ത് ബന്ധമെന്നും ഗണഗീതം ക്ഷേത്രങ്ങളിൽ പാടിയാൽ ജനങ്ങൾ തടയുമെന്നും രാഗേഷ് പറഞ്ഞു.