< Back
Kerala

Kerala
വോട്ടവകാശം: പ്രായപരിധി 16 വയസ്സാക്കണം - എസ്എസ്എഫ്
|26 April 2025 9:00 PM IST
പുതുതലമുറക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്ന വാഗ്ദാനം വാക്കിലൊതുങ്ങരുതെന്നും അവർക്ക് വോട്ടിങ് പ്രക്രിയയിൽ പങ്കെടുക്കാൻ അവസരം നൽകണമെന്നും എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോഴിക്കോട്: വോട്ടവകാശത്തിനുള്ള പ്രായപരിധി 16 വയസ്സാക്കണമെന്ന് എസ്എസ്എഫ്. പുതുതലമുറയുടെ വേഗവും നൈപുണിയും ഉപയോഗപ്പെടുത്തുമെന്നും യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നുമാണ് എല്ലാവരും പറയുന്നത്.
വാക്കിലൊതുങ്ങുന്ന വലിയ വർത്തമാനങ്ങൾക്കൊണ്ട് മാത്രം മാറ്റം സാധ്യമാവില്ല. വോട്ടവകാശ പ്രായപരിധി 16 വയസ്സാക്കി കുറച്ച് അവർക്ക് ഇലക്ടറൽ പ്രക്രിയകളിൽ പങ്കാളികളാകാൻ അവസരം നൽകണമെന്ന് എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.