< Back
Kerala
വിപി അനിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

വിപി അനിൽ

Kerala

വിപി അനിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

Web Desk
|
3 Jan 2025 6:34 PM IST

നിലവിലെ സെക്രട്ടറി ഇഎൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാൽ ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചു

മലപ്പുറം: വിപി അനിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി. ഏകകണ്ഠമായാണ് അനിലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുൻ സെക്രട്ടറി ഇഎൻ മോഹൻദാസാണ് വിപി അനിലിന്റെ പേര് നിർദേശിച്ചത്. ഇഎൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാൽ ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചു. നിർദേശം അംഗങ്ങൾ ഏകണ്ഠമായി അംഗീകരിച്ചു.

സിപിഎമ്മിൻ്റെ വിവിധ ഘടകങ്ങളിൽ ദീർഘ കാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യനാണെന്നതുമാണ് വിപി അനിലിന് അനുകൂലമായത്. നിലവിൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാനുമാണ്.

അതേസമയം, 38 അംഗ ജില്ല കമ്മിറ്റിയിൽ 12 പേർ പുതുമുഖങ്ങളാണ്. എസ്എഫ്ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സലും 22 കാരനായ ജില്ല സെക്രട്ടറി എൻ ആദിലും ജില്ല കമ്മിറ്റിയിലെത്തി. പൊന്നാനിയിൽ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പരസ്യ പ്രതിഷേധത്തെ തുടർന്ന് ജില്ല സെക്രട്ടേറിയേറ്റിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ ടിഎം സിദ്ധിഖിനെ ജില്ലാ കമ്മറ്റിയിൽ തിരിച്ചെടുത്തു.

Similar Posts