< Back
Kerala

Kerala
'സ്ത്രീത്വത്തെയും ഇസ്‌ലാമിനെയും അപമാനിച്ചു'; ഉമർ ഫൈസിക്കെതിരെ പരാതി നൽകി വി.പി സുഹ്‌റ
|9 Oct 2023 9:40 PM IST
വനിതാ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് തീരുമാനമെന്നും എന്ത് ഭീഷണി ഉണ്ടായാലും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും സുഹ്‌റ
കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടികാട്ടി സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി നൽകി എഴുത്തുകാരി വി.പി സുഹ്‌റ. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളെന്ന ഉമർ ഫൈസിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി.
സ്ത്രീത്വത്തെയും ഇസ്‌ലാമിനെയും അപമാനിച്ചതിന് ഉമർ ഫൈസിക്കെതിരെ കേസെടുക്കണമെന്നാണ് സുഹ്‌റയുടെ ആവശ്യം. ഉമർ ഫൈസിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും മുസ്‌ലിം സ്ത്രീകൾക്ക് തട്ടമിടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ടെന്നും വി.പി സുഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. വനിതാ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് തീരുമാനമെന്നും എന്ത് ഭീഷണി ഉണ്ടായാലും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അവർ കൂട്ടിച്ചേർത്തു.