< Back
Kerala
വി.എസ് അച്യുതാനന്ദന്‍ കുടുംബത്തോടൊപ്പം ഓണമാഘോഷിച്ചു
Kerala

വി.എസ് അച്യുതാനന്ദന്‍ കുടുംബത്തോടൊപ്പം ഓണമാഘോഷിച്ചു

ijas
|
21 Aug 2021 5:17 PM IST

നീണ്ട കാലമായി പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്ന് മകന്‍ അരുണ്‍ കുമാറിന്‍റെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ കുടുംബത്തോടൊപ്പം ഓണമാഘോഷിച്ചു. തിരുവനന്തപുരത്തെ മകന്‍ അരുണ്‍കുമാറിന്‍റെ വീട്ടിലാണ് വി.എസ് അച്യുതാനന്ദന്‍ ഓണം ആഘോഷിച്ചത്. വി.എസുമൊത്തുള്ള ഓണ ചിത്രം മകന്‍ അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

നീണ്ട കാലമായി പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരീരിക അവശതകളെ തുടര്‍ന്ന് അരുണ്‍ കുമാറിന്‍റെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ്. ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും വി.എസ് രാജിവെച്ചിരുന്നു. നാല് വര്‍ഷവും അഞ്ച് മാസവുമാണ് വി.എസ് ഭരണ പരിഷ്കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍ രാജിവെക്കുന്നുവെന്നാണ് വി.എസ് രാജിക്കത്തില്‍ അറിയിച്ചത്.

അടുത്തിടെ വി.എസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വി.എസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്.

Similar Posts