< Back
Kerala

Kerala
കേരളത്തില്‍ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മ നിർണായക പങ്കുവഹിച്ചു: വിഎസ് അച്യുതാനന്ദൻ
|11 May 2021 10:28 AM IST
ഗൗരിയമ്മയുടെ നിര്യാണവാർത്ത ദുഃഖത്തോടെയാണ് ശ്രവിച്ചതെന്ന് മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ. കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെ തന്നെ ഭാഗമാണെന്നും അച്യുതാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഗൗരിയമ്മയുടെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. കേരളവും അങ്ങനെതന്നെയാവും. കേരളത്തിൽ പാർട്ടി...
Posted by VS Achuthanandan on Monday, 10 May 2021
വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും അച്യുതാനന്ദൻ പറഞ്ഞു.