< Back
Kerala
സുരക്ഷിത സീറ്റ് വേണം, കിട്ടിയില്ലെങ്കിൽ മറ്റ് വഴി നോക്കും;  ഭീഷണിയുമായി വി.എസ് ശിവകുമാർ
Kerala

'സുരക്ഷിത സീറ്റ് വേണം, കിട്ടിയില്ലെങ്കിൽ മറ്റ് വഴി നോക്കും'; ഭീഷണിയുമായി വി.എസ് ശിവകുമാർ

Web Desk
|
15 March 2026 9:39 AM IST

ശിവകുമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായി കോൺഗ്രസിന് സംശയവുമുണ്ട്

ന്യൂഡല്‍ഹി: സുരക്ഷിത സീറ്റിനായി കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് മുൻ മന്ത്രി കൂടിയായ വി.എസ് ശിവകുമാർ. പാറാശാല നൽകാമെന്ന് ദീപാദാസ് മുൻഷി അറിയിച്ചെങ്കിലും വഴങ്ങിയില്ല. തിരുവനന്തപുരമോ അരുവിക്കരയോ വേണമെന്നാണ് ശിവകുമാറിന്റെ നിലപാട്. കിട്ടിയില്ലെങ്കിൽ മറ്റ് വഴി നോക്കുമെന്ന് ഭീഷണിയും മുഴക്കി. അതേസമയം, ശിവകുമാർ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതായി കോൺഗ്രസിന് സംശയവുമുണ്ട്.

അതിനിടെ,സ്ഥാനാർഥിത്വത്തിൽ അനുകൂല നിലപാടുള്ള പ്രധാന നേതാക്കളുടെ യോഗം വിളിക്കാനൊരുങ്ങി കെ.സുധാകരൻ. ദേശീയ നേതൃത്വത്തിൻറെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത തീരുമാനം ഉണ്ടായേക്കും. കെ.സുധാകരന്റെ കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിൽ ഡിസിസിക്കും അതൃപ്തിയുണ്ട്. ഇന്ന് കെ.സുധാകരൻ പങ്കെടുക്കുന്ന കണ്ണൂരിലെ പരിപാടിയിൽ നിന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പിൻമാറി മാറി. പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചെന്നാണ് സണ്ണി ജോസഫിന്റെ വിശദീകരണം.

കെ.സുധാകരൻ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരൻ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. സുധാകരൻ നാളെ ഡൽഹിക്ക് പോകുമെന്നും ചെന്നിത്തല പറഞ്ഞു.


Similar Posts