< Back
Kerala
തൃശൂരിലെ വോട്ട് കൊള്ളയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകൾ സംശയകരം; വി.എസ് സുനിൽകുമാർ
Kerala

'തൃശൂരിലെ വോട്ട് കൊള്ളയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകൾ സംശയകരം'; വി.എസ് സുനിൽകുമാർ

Web Desk
|
14 Aug 2025 7:23 AM IST

അനധികൃതമായി വോട്ട് ചേർക്കപ്പെട്ട ഫ്ലാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യണമെന്നും സുനിൽകുമാർ മീഡിയവണിനോട്

തിരുവനന്തപുരം:തൃശ്ശൂരിലെ വോട്ട് കൊള്ളയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകൾ സംശയകരമായിരുന്നു.കമ്മീഷൻ അറിഞ്ഞാണോ ഇതെല്ലാം ചെയ്തതെന്ന് സംശയമുണ്ട്. അനധികൃതമായി വോട്ട് ചേർക്കപ്പെട്ട ഫ്ലാറ്റ് ഉടമയെ പൊലീസ് ചോദ്യം ചെയ്യണമെന്നും സുനിൽകുമാർ മീഡിയവണിനോട് പറഞ്ഞു.

'പരാതി ഉന്നയിച്ചിട്ടും കമ്മീഷൻ ആ ഘട്ടത്തിൽ സ്വീകരിച്ചത് ലിബറൽ സമീപനമാണ്.തട്ടിപ്പ് കമ്മീഷൻ അറിഞ്ഞെന്ന് സംശയമുണ്ട്. 4.4.2024 ന് മുമ്പ് തന്നെ വ്യാപകമായി അന്യ ജില്ലകളിൽ നിന്നും അന്യ മണ്ഡലങ്ങളിൽ നിന്നും വോട്ടർമാരെ ബിജെപി പലഫ്‌ളാറ്റുകളിലും കൊണ്ടുവന്ന് വോട്ടർപട്ടികയിൽ ചേർക്കുന്നുണ്ടെന്ന വിവരം രേഖാമൂലം പേരുകൾ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തിരുന്നു. അന്ന് കൊടുത്ത പരാതിയിൽപറഞ്ഞ ആളുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വോട്ട് കൊള്ളയിൽ എല്ലാ നിയമനടപടികളും സ്വീകരിക്കും. സുരേഷ് ഗോപിയുടെ ഡ്രൈവറുടെ വോട്ട് ചേർത്തത് ഗുരുതരമായ നിയമലംഘനം. ഇതിന് കൂട്ടുനിന്ന ഫ്‌ളാറ്റ് ഉടമയെ അടക്കം പൊലീസ് ചോദ്യം ചെയ്യണം'. വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

അതേസമയം, തൃശൂർ വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ടു കൂടതൽ തെളിവുകൾ പുറത്ത് വിടാനൊരുങ്ങി മുന്നണികൾ. തൃശ്ശൂർ ഡിസിസിയുടെ നേതൃത്വത്തിൽ പട്ടികയുടെ പരിശോധന തുടരുകയാണ്.കേന്ദ്രമന്ത്രി സുരേഷ് ഗോപി മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാനതലത്തിൽ നൈറ്റ് മാർച്ച്‌ സംഘടിപ്പിക്കും.


Similar Posts