< Back
Kerala

Kerala
'ജനത്തെ പ്രലോഭിപ്പിച്ച് വിഡ്ഢികളാക്കുകയാണ് ബി.ജെ.പി'; വി.എസ് സുനിൽകുമാർ മീഡിയവൺ 'ദേശീയപാത'യിൽ
|25 March 2024 10:46 AM IST
'പ്രളയം വന്നപ്പോൾ പ്രധാനമന്ത്രി വന്നില്ല, ഇപ്പോൾ വരുന്നത് രാഷ്ട്രീയ താൽപര്യങ്ങൾക്ക്'
തൃശൂർ:ജനങ്ങളെ പ്രലോഭിപ്പിച്ച് വിഡ്ഢികളാക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ. ബിജെപി അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് തൃശൂരിലെ ജനങ്ങളെന്നും മന്ത്രിസഭ തന്നെ ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് കേന്ദ്രമന്ത്രിയുണ്ടാകുകയെന്നും അദ്ദേഹം മീഡിയവൺ ദേശീയപാതയിൽ ചോദിച്ചു. തൃശൂരിൽ നിന്നൊരു കേന്ദ്രമന്ത്രിയെ കിട്ടുമെന്ന ബിജെപി പ്രചാരണത്തോടായിരുന്നു പ്രതികരണം.
നൂറിലധികം മരണം നടക്കുകയും 41,000 കോടിയിലധികം നഷ്ടമുണ്ടാകുകയും ചെയ്ത പ്രളയത്ത് എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വരാതിരുന്നതെന്നും അദ്ദേഹം ഇപ്പോൾ വരുന്നത് രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയാണെന്നും സുനിൽ കുമാർ പറഞ്ഞു.