< Back
Kerala
VS Achuthanandan,VS,CPM,kerala,breaking news malayalam,Former Kerala CM,  V S Achuthanandan, Marxist veteran,RIPVS
Kerala

വി.എസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ

Web Desk
|
4 July 2025 9:46 PM IST

അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം തങ്ങളും വലിയ വിശ്വാസത്തിലാണെന്നും അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മകൻ. അച്ഛന്റെ ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്ക് എത്തുകയാണെന്നും അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം തങ്ങളും വലിയ വിശ്വാസത്തിലാണെന്നും അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജൂൺ 23-നാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വി.എസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 101 വയസുള്ള വി.എസ് ഏറെനാളായി വിശ്രമജീവിതത്തിലായിരുന്നു.

Similar Posts