< Back
Kerala
VT Balram supports Shafi Parambil
Kerala

ഒന്നേകാൽ ലക്ഷം വോട്ടിന്റെ പരാജയം അംഗീകരിച്ച് വടകരയുടെ ജനവിധി ഉൾക്കൊള്ളാൻ ഇനിയെങ്കിലും കെ.കെ ശൈലജയും ചെമ്പടയും തയ്യാറാകണം: വി.ടി ബൽറാം

Web Desk
|
27 Aug 2025 4:00 PM IST

ഇന്ന് വടകരയിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഷാഫി പറമ്പിലിനെ തടഞ്ഞത്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞതിന് പിന്നാലെ ഷാഫിക്ക് പിന്തുണയുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. ഒന്നേകാൽ ലക്ഷം വോട്ടിന്റെ പരാജയം അംഗീകരിച്ച് വടകരയുടെ ജനവിധി ഉൾക്കൊള്ളാൻ ഇനിയെങ്കിലും കെ.കെ ശൈലജയും ചെമ്പടയും തയ്യാറാവണമെന്ന് ബൽറാം പറഞ്ഞു.

പ്രതിഷേധമെന്ന പേരിൽ ഷാഫിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന സമരാഭാസം അതിര് കടക്കുകയാണ്. അങ്ങനെ തെറി വിളിച്ചും ആക്രോശിച്ചും വായടപ്പിക്കാൻ കഴിയുന്ന ഒരാളല്ല വടകരയിലെ ജനമനസ്സുകൾ അംഗീകരിച്ച ഷാഫി പറമ്പിൽ എന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇന്ന് വടകരയിലാണ് ഡിവൈഎഫ്‌ഐ ഷാഫി പറമ്പിലിനെ തടഞ്ഞത്. പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തെറി വിളിച്ചതിൽ പ്രകോപിതനായി ഷാഫി വാഹനത്തിൽ നിന്ന് ഇറങ്ങി. ''സമരം ചെയ്യാൻ അവകാശമുണ്ട് എന്നാൽ തെറി വിളിച്ചാൽ അത് കേട്ട് പോകാൻ വേറെ ആളെ നോക്കണം'' എന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

Similar Posts