< Back
Kerala

Kerala
8000 അസ്ഥികൂടങ്ങൾ; സ്റ്റാലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അഭിവാദ്യങ്ങളെന്ന് വിടി ബൽറാം
|27 Aug 2021 7:48 PM IST
'മനുഷ്യ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം'; ബൽറാം ഫേസ്ബുക്കിൽ കുറിച്ചു
സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് വധിക്കപ്പെട്ടതെന്ന് കരുതുന്ന ആയിരങ്ങളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി എന്ന വാർത്ത പങ്കുവെച്ച് പരിഹാസക്കുറിപ്പുമായി വി.ടി ബൽറാം. ഇന്നും സ്റ്റാലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിലേതാണെന്നായിരുന്നു ബൽറാമിന്റെ പരിഹാസം.
'മനുഷ്യ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം'; ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
വെറും രണ്ട് ഡസൻ ശവക്കല്ലറകളിൽ നിന്നായി ഏതാണ്ട് 5000- 8000 അസ്ഥികൂടങ്ങൾ ! കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായ ജോസഫ് സ്റ്റാലിൻ്റെ സദ്ഭരണത്തിൻ്റെ ബാക്കിപത്രം! ഇന്നും ഈ സ്റ്റാലിനെ ആരാധിക്കുന്ന ലോകത്തിലെ ഏക കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിലേതാണ്. മനുഷ്യ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്ന അതാണ് മാർക്സിസം.