< Back
Kerala
വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ്‌
Kerala

വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ്‌

Web Desk
|
21 Dec 2025 8:50 AM IST

ആക്രമണം നടത്തിയത് പതിനഞ്ചോളം പേരാണെന്നും ഇതില്‍ ചിലർ നാടുവിട്ടെന്നും പൊലീസ് പറയുന്നു

പാലക്കാട്: വാളയാറിലെ ആൾകൂട്ട ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം.ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പൊലീസ് നിഗമനം. കേസിൽ നിലവിൽ ആർഎസ്എസ് ബിജെപി പ്രവർത്തകരടക്കംഅഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. നാടുവിട്ടവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരാണ് റിമാന്‍ഡിലായത്. ഇവരില്‍ നാലുപേര്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇതില്‍ മുരളി, അനു എന്നിവര്‍ 15 വര്‍ഷം മുമ്പ് ഡിവൈഎഫ്ഐ വിനോദ്, സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫന്‍ എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസിന്റെ നടപടികള്‍ നിലവില്‍ ഹൈക്കോടതിയില്‍ നടന്നുവരികയാണ്.

അതേസമയം, ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന സംഭവത്തിൽ കൊല്ലപ്പെട്ട രാംനാരായണിന്റെ ബന്ധുക്കൾ ഇന്ന് തൃശൂരിൽ എത്തും. ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് ഉച്ചയോടെ തൃശ്ശൂരിൽ എത്തുക. തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധുക്കൾ കാണും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ പിന്നീട് നിലപാട് വ്യക്തമാക്കും.

കൊലപാതകത്തില്‍ പ്രതിഷേധ പരിപാടികളുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. തൃശൂരിൽ നടന്ന പരിപാടിയിൽ 'ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മറ്റി' രൂപീകരിച്ചു. ഉത്തരേന്ത്യയിൽ സംഘപരിവർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ കേരളത്തിലടക്കം വ്യാപകമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.


Similar Posts