< Back
Kerala
വഖഫ് നിയമഭേദഗതി: ഭാഗിക സ്റ്റേ അപര്യാപ്തം,ഭേദഗതി പൂർണമായും റദ്ദ് ചെയ്യണം; റസാഖ് പാലേരി
Kerala

വഖഫ് നിയമഭേദഗതി: 'ഭാഗിക സ്റ്റേ അപര്യാപ്തം,ഭേദഗതി പൂർണമായും റദ്ദ് ചെയ്യണം'; റസാഖ് പാലേരി

Web Desk
|
15 Sept 2025 3:25 PM IST

ബിജെപി സർക്കാർ ആസൂത്രിതമായി നിർമ്മിച്ചെടുത്ത വഖഫ് നിയമ ഭേദഗതി പൂർണമായി റദ്ദ് ചെയ്യുന്നതിലൂടെ മാത്രമേ നീതി ലഭിക്കൂവെന്നും റസാഖ് പാലേരി പറഞ്ഞു

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി മുസ്‌ലിം സമൂഹത്തിന് മേലുള്ള ഭരണകൂട കയ്യേറ്റത്തിന്റെ തുടർച്ചയുടെ ഭാഗമാണെന്നും നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നടത്തിയിട്ടുള്ള ഇടക്കാല സ്റ്റേ അപര്യാപ്തമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. ബിജെപി സർക്കാർ ആസൂത്രിതമായി നിർമ്മിച്ചെടുത്ത വഖഫ് നിയമ ഭേദഗതി പൂർണമായി റദ്ദ് ചെയ്യുന്നതിലൂടെ മാത്രമേ നീതി ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സമൂഹത്തിൻ്റെ സ്വത്തുക്കളുടെ മേൽ കയ്യേറ്റം നടത്തുന്നതിന് വേണ്ടി പാർലമെൻറിൽ ബിജെപി ഭരണകൂടം നടത്തിയ വഖഫ് നിയമഭേദഗതിയിലെ ചില സുപ്രധാന വകുപ്പുകൾ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധി അപര്യാപ്തമാണ്. മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾക്കും സ്വയം നിർണായധികാരണങ്ങൾക്കും മേലുള്ള കടന്നു കയറ്റമാണ് വഖഫ് നിയമഭേദഗതി. മുസ്‌ലിം സമൂഹത്തിന്റെ സ്വത്തുക്കളുടെ മേലുള്ള കൈയേറ്റമാണ് ആർഎസ്എസ് ഇതിലൂടെ ഉന്നമിടുന്നത്.

നിയമഭേദഗതി പൂർണമായും റദ്ദ് ചെയ്യുന്ന വിധത്തിലുള്ള നീതിപൂർവകമായ വിധിയാണ് സുപ്രിംകോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഭരണഘടന ന്യൂനപക്ഷ സമൂഹത്തിന് ഉറപ്പ് നൽകുന്ന അവകാശങ്ങൾ കാത്തു സൂക്ഷിക്കുവാൻ പരമോന്നത നീതിപീഠത്തിന് ബാധ്യതയുണ്ടെന്ന് റസാഖ് പാലേരി പറഞ്ഞു.

Similar Posts