< Back
Kerala

Kerala
'വഖഫ് ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ അനുകൂലിക്കും'; ഫ്രാന്‍സിസ് ജോര്‍ജ് എംപി
|22 Jan 2025 7:49 PM IST
'കേന്ദ്രസര്‍ക്കാര്‍ ബിൽ അവതരണത്തില്‍ നിന്ന് പിന്നോട്ടുപോകരുത്'
കൊച്ചി: വഖഫ് ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ അനുകൂലിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാടും ഇതുതന്നെയാണെന്ന് 'ഇന്‍ഡ്യ' സഖ്യത്തിന്റെ ഭാഗമായ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
വഖഫ് നിയമത്തിലെ വകുപ്പുകളോട് യോജിക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ബിൽ അവതരണത്തില്‍ നിന്ന് പിന്നോട്ടുപോകരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.
മുനമ്പം സമരവേദിയിലായിരുന്നു ഫ്രാൻസിസ് ജോർജിൻ്റെ പ്രതികരണം. യുഡിഎഫ് നിലപാടിന് വിരുദ്ധമായ പരാമർശമാണ് ഫ്രാന്‍സിസ് ജോര്‍ജ് നടത്തിയിരിക്കുന്നത്.
Watch Video Report