< Back
Kerala
വഖഫ് നിയമനം; സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് കുഞ്ഞാലിക്കുട്ടി
Kerala

വഖഫ് നിയമനം; സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് കുഞ്ഞാലിക്കുട്ടി

Web Desk
|
3 Dec 2021 12:24 PM IST

സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. വിഷയത്തില്‍ പ്രക്ഷോഭവുമായി ലീഗ് മുന്നോട്ടുപോകും

വഖഫ് നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. വിഷയത്തില്‍ പ്രക്ഷോഭവുമായി ലീഗ് മുന്നോട്ടുപോകും. എന്തിനെയും വര്‍ഗീയവത്ക്കരിക്കുന്നത് ശരിയല്ല. ഈ മാസം 9ന് കോഴിക്കോട് വഖഫ് സംരക്ഷണസമ്മേളനം ചേരുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരായ പ്രതിഷേധത്തിൽ നിന്ന് സമസ്ത പിന്മാറിയെങ്കിലും ഇന്ന് പള്ളികളിൽ ബോധവത്കരണം നടത്തുമെന്ന് മുസ്‍ലിം നേതൃസമിതിയിലെ മറ്റു സംഘടനകള്‍ അറിയിച്ചിരുന്നു. മുജാഹിദ് ഇരുവിഭാഗങ്ങളും ജമാഅത്തെ ഇസ് ലാമിയും പള്ളികളില്‍ ബോധവത്കരണം നടത്താന്‍ നിർദേശം നല്‍കിയിട്ടുണ്ട്. പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയില്ലാത്ത പള്ളികളില്‍ ദക്ഷിണ കേരള ജംഈയത്തുല്‍ ഉലമയും ബോധവത്കരണം നടത്തും.



Similar Posts