< Back
Kerala

Kerala
വഖഫ് ബോർഡ് നിയമനം; തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ സമസ്തയുടെ യോഗം നാളെ
|7 Dec 2021 7:00 PM IST
സമസ്ത ഏകോപന സമിതിയാണ് യോഗം വിളിച്ചിരിക്കുന്നത്
വഖഫ് ബോർഡ് നിയമനത്തിൽ തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ സമസ്തയുടെ യോഗം നാളെ നടക്കും.സമസ്ത ഏകോപന സമിതിയാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ 11 മണിക്ക് ചേളാരിയിലാണ് യോഗം.
ഇനിയും സമരവുമായി മുന്നോട്ടു പോകണോയെന്നും മുഖ്യമന്ത്രി നൽകിയ ഉറപ്പ് പരിഗണിച്ച് ഇനിയും കാത്തിരിക്കണോ എന്നു തുടങ്ങിയ കാര്യങ്ങളായിരിക്കും യോഗത്തിൽ ചർച്ചയാകുക. സമസ്തയുടെ പ്രമുഖ നേതാക്കളും പോഷകസംഘടനകളുടെ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അനുകൂല നിലപാടാണ് ഉണ്ടായതെന്ന പ്രതീതി നിലനിൽക്കുന്നതിനാൽ താൽക്കാലികമായി സമരം നിർത്തിവെക്കുമെന്ന സൂചനയുണ്ട്.