< Back
Kerala

Kerala
മുനമ്പം വിഷയം: നിയമവിരുദ്ധ കൈയേറ്റമുണ്ടെന്ന് വഖഫ് ബോർഡ് ചെയർമാൻ
|5 Nov 2024 10:54 AM IST
‘താമസക്കാരുടെ അവകാശം അംഗീകരിക്കും’
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ താമസക്കാരുടെ അവകാശം അംഗീകരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ മാധ്യമങ്ങളോട് പറഞ്ഞു. ആധാരങ്ങൾ സൃഷ്ടിച്ച് നിയമവിരുദ്ധമായി കൈയേറുന്ന രീതിയുണ്ട്.
12 പേർക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്. അവർക്ക് രേഖകൾ ഹാജരാക്കാം. ഇത് വഖഫ് ബോർഡ് പരിശോധിക്കും. ആർക്കും രേഖകൾ നൽകാം.
വിഷയവുമായി ബന്ധപ്പെട്ട് നവംബർ 16ന് സർക്കാർ യോഗം ചേരുന്നുണ്ട്. അതിൽ രേഖകൾ നൽകും. സർക്കാർ എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്നും എം.കെ സക്കീർ പറഞ്ഞു.
കഠിനമായ ഒരു കാര്യവും ചെയ്തിട്ടില്ല. നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തത്. ആധാരം ഉൾപ്പെടെയുള്ള വിവരങ്ങൾ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ പ്രകാരമാണ് നോട്ടീസ് അയയ്ക്കുന്നത്. ഒട്ടേറെ പേരുടെ ഭൂമി വഖഫ് അല്ലെന്ന് കണ്ടെത്തി വിടുതൽ നൽകിയിട്ടുണ്ടെന്നും എം.കെ സക്കീർ പറഞ്ഞു.