< Back
Kerala
Waqf Board Chairman TK Hamza resigned
Kerala

വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ രാജിവെച്ചു

Web Desk
|
1 Aug 2023 6:03 PM IST

മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നേരത്തെ രാജിവെച്ചതെന്നാണ് വിവരം.

കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ രാജിവെച്ചു. ഒന്നര വർഷം കാലാവധി ബാക്കിനിൽക്കെയാണ് രാജി. മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നേരത്തെ രാജിവെച്ചതെന്നാണ് വിവരം. എന്നാൽ പ്രായാധിക്യം മൂലമാണ് രാജിയെന്നാണ് ടി.കെ ഹംസ രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

മന്ത്രി അബ്ദുറഹ്മാനും ടി.കെ ഹംസയും തമ്മിൽ ഏറെ നാളായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. മന്ത്രിതല യോഗങ്ങളിൽ ടി.കെ ഹംസ പങ്കെടുക്കാത്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നിർദേശപ്രകാരം ഹംസ ചെയർമാൻ സ്ഥാനം രാജിവെച്ചത്.

Similar Posts