< Back
Kerala
വഖഫ് സ്വത്ത് രജിസ്‌ട്രേഷന്‍: എറണാകുളത്ത് സേവന കേന്ദ്രങ്ങള്‍ തുറന്ന് ജമാഅത്ത് കൗണ്‍സില്‍
Kerala

വഖഫ് സ്വത്ത് രജിസ്‌ട്രേഷന്‍: എറണാകുളത്ത് സേവന കേന്ദ്രങ്ങള്‍ തുറന്ന് ജമാഅത്ത് കൗണ്‍സില്‍

Web Desk
|
1 Dec 2025 10:49 PM IST

മഹല്ലുകള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രത്തില്‍ പോയി സേവനം ഉപയോഗപ്പെടുത്താം

കൊച്ചി: വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ യൂണിയന്‍ സര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ ചേര്‍ക്കുന്നതിനായി എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നാളെ (ഡിസംബര്‍, മൂന്ന്, ബുധന്‍) 15 സേവന കേന്ദ്രങ്ങള്‍ തുറക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

മഹല്ലുകള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രത്തില്‍ പോയി സേവനം ഉപയോഗപ്പെടുത്താം. ജമാഅത്ത് കൗണ്‍സിലിന്റെ പരിശീലനം ലഭിച്ച പ്രതിനിധികള്‍ കേന്ദ്രത്തില്‍ ഉണ്ടാവുമെന്ന് ജില്ലാ പ്രസിഡന്റ് ടി.എ അഹമ്മദ് കബീര്‍, ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍, ട്രഷറര്‍ ഡോ. എം.ഐ ജുനൈദ് റഹ്മാന്‍ എന്നിവര്‍ അറിയിച്ചു.

1) സെന്റല്‍ ജമാ അത്ത് ഓഫീസ്, ജ്യൂ സ്ട്രീറ്റ്, എറണാകുളം

2) ഞാലകം മഹല്ല് ഓഫീസ്, കളമശ്ശേരി

3) ദാറുസ്സലാം എല്‍പി സ്‌കൂള്‍, തൃക്കാക്കര

4) ഹിമായത്തുല്‍ ഇസ്ലാം മദ്‌രസ്സ, നെട്ടൂര്‍

5) മഹല്ല് ജമാ അത്ത് ഓഫീസ്. കാഞ്ഞിരമറ്റം

6) പടിഞ്ഞാറെക്കോട് മുഹിയിദ്ധീന്‍ മസ്ജിദ് ഓഫീസ്, മട്ടാഞ്ചേരി

7) മുഹമ്മദ് മസ്ജിദ് ഓഫീസ്, തങ്ങള്‍ നഗര്‍, പള്ളുരുത്തി

8) മഹല്ല് ഓഫീസ്, എടവനക്കാട്

9) പട്ടാളം മസ്ജിദ് ഓഫീസ്, വടക്കന്‍ പറവൂര്‍

10) മുട്ടം ചൂര്‍ണ്ണിക്കര മസ്ജിദ് ഓഡിറ്റോറിയം, ആലുവ

11) കണ്ടന്തറ മസ്ജിദ് ഓഫീസ്, പെരുമ്പാവൂര്‍

12) കൈതക്കാട് മഹല്ല് ഓഫീസ്, പട്ടിമറ്റം

13) കാവുംകര മഹല്ല് ഓഫീസ്, മൂവാറ്റുപുഴ

14) ടൗണ്‍ മസ്ജിദ് ഓഫീസ്, കോതമംഗലം

15) അടിവാട് ടൗണ്‍ മസ്ജിദ് ഓഫീസ്, പല്ലാരിമംഗലം എന്നിവയാണ് സേവന കേന്ദ്രങ്ങള്‍.

രജിസ്‌ട്രേഷനായി എത്തുന്നവര്‍ ചുവടെ ചേര്‍ക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്.

01) രേഖകള്‍ സമര്‍പ്പിക്കുന്ന വ്യക്തിയെ മുതവല്ലി ആയി തെരഞ്ഞെടുത്ത മഹല്ല് സമിതിയുടെ തീരുമാനം

02) അദ്ധേഹത്തിന്റെ ഫോട്ടോ/ അഡ്രസ്സ് തെളിയിക്കുന്നതിനുള്ള രേഖകള്‍. ബാങ്ക് പാസ്ബുകിന്റെ ആദ്യ പേജ് ആയാലും മതി.

03) അദ്ധേഹത്തിന്റെ ആധാര്‍

04) വഖഫുകള്‍ടെ ആധാരങ്ങളുടെ പകര്‍പ്പ്

05) അവയുടെ കരം അടച്ചതിന്‍് രസീത്

06) അവയുടെ കൈവശാവകാശവും, പോക്കുവരവും തെളിയിക്കുന്നതിനുള്ള രേഖകള്‍

07) ഉടമസ്ഥത തെളിയിക്കുന്ന മറ്റ് രേഖകള്‍

08) വഖഫ് ചെയ്ത വ്യക്തിയുടെ വിവരങ്ങളും ഫോട്ടോഗ്രാഫും

09) വഖഫ് സ്വത്തുക്കളുടെ ഫോട്ടോഗ്രാഫുകള്‍

10) 202425 വര്‍ഷത്തെ. വരവ് ചെലവ് കണക്കുകള്‍

11) കേരള വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തീയതിയും രജിസ്റ്റര്‍ നമ്പറും

12) മുതവല്ലിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍, ഈ മെയില്‍ ഐ.ഡി. ജനന തീയതി

13) വഖഫ് സ്വത്തുക്കള്‍ വാടകക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍

Similar Posts