< Back
Kerala
KSRTC,Sabarimala service bus,bus decoration,കെ.എസ്.ആര്‍.ടി.സി ശബരിമല സർവീസ് ബസുകൾ ,കെ.എസ്.ആര്‍.ടി.സി അലങ്കരിക്കേണ്ട..കെ.എസ്.ആര്‍.ടി.സി ,latest malayalam news
Kerala

കെ.എസ്.ആര്‍.ടി.സി ശബരിമല സർവീസ് ബസുകൾ അലങ്കരിച്ചാൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്

Web Desk
|
24 Nov 2023 9:59 AM IST

ഡിപ്പോ അധികാരിക്കെതിരെ കോടതി അലക്ഷ്യത്തിനാണ് നടപടി എടുക്കുക

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ശബരിമല സർവീസ് ബസുകൾ അലങ്കരിച്ചാൽ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. ഡിപ്പോ അധികാരിക്കെതിരെ കോടതി അലക്ഷ്യത്തിനാണ് നടപടി എടുക്കുക. പമ്പ സ്പെഷ്യൽ ഓഫീസറാണ് മുന്നറിയിപ്പ് നൽകിയത്.

ഡ്രൈവറുടെ കാഴ്ച മറക്കുന്ന രീതിയില്‍ ശബരിമല സര്‍വീസ് ബസുകള്‍ അലങ്കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ സര്‍വീസ് നടത്തുന്ന ചില ബസുകളില്‍ ജീവനക്കാര്‍ അലങ്കാരങ്ങളും തോരണങ്ങളും കെട്ടിപ്പോകുന്നത് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് പമ്പ സ്പെഷ്യൽ ഓഫീസര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.


Similar Posts