< Back
Kerala
നിര്‍മാണ ജോലിക്കിടെ കടന്നലാക്രമണം: ഐക്കരനാട് പഞ്ചായത്ത് ഓവർസീയറടക്കം എട്ട്പേർ ആശുപത്രിയിൽ
Kerala

നിര്‍മാണ ജോലിക്കിടെ കടന്നലാക്രമണം: ഐക്കരനാട് പഞ്ചായത്ത് ഓവർസീയറടക്കം എട്ട്പേർ ആശുപത്രിയിൽ

Web Desk
|
13 Jan 2025 4:26 PM IST

പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി

എറണാകുളം: എറണാകുളം പഴന്തോട്ടത്ത് കരാര്‍ നിര്‍മ്മാണജോലികള്‍ക്കിയിടില്‍ ഐക്കരനാട് പഞ്ചായത്തിലെ ഓവര്‍സീയറുള്‍പ്പെടെ എട്ട് പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. ഐക്കരനാട് പഞ്ചായത്തിലെ ഓവര്‍സീയര്‍ റഷീദ, കരാറുകാരന്‍ വിജയന്‍ എന്നിവരുള്‍പ്പെടെ ആറ് അതിഥിതൊഴിലാളികള്‍ക്കും കടന്നലിന്റെ കുത്തേറ്റു. ഇന്ന് രാവിലെ 10.30ഓടുകൂടിയാണ് സംഭവം. കുഴിക്കാട്ട്‌മോളം-തടമ്പാട് റോഡ് സൈഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയിലാണ് പരിക്കേറ്റത്.

പണികള്‍ക്കിടിയില്‍ കൂട്ടമായി എത്തിയ കടന്നലുകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട ഉടനെ ഇവര്‍ അടുത്ത വീടുകളിലേയ്ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരുടെ കഴുത്തിനും, മുഖത്തിലും, കാലിലും ഒന്നിലധികം കുത്തുകളേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. ആറ് മണിക്കുറോളം നിരീക്ഷണത്തിലിരിക്കണമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്.

സമീപപ്രദേശങ്ങളിലെ മരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുറിച്ചുമാറ്റിയിരുന്നു. ഇതിനുശേഷം ഇളകിയ കടന്നല്‍കൂട്ടമാകാം ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടന്നല്‍ ഇളകിയ പ്രദേശത്ത് പഞ്ചായത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Similar Posts