< Back
Kerala

Kerala
പാടത്ത് പണിയെടുക്കുന്നവർക്ക് നേരെ കടന്നൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
|30 Nov 2025 10:18 PM IST
കടന്നലിന്റെ തുത്തേറ്റ ഉടൻ ചിലർ സമീപത്തെ വെള്ളത്തിൽ ചാടിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
പാലക്കാട്: മണ്ണാർക്കാട് ചെത്തല്ലൂർ തെക്കുമുറി നെച്ചിയിൽ പാടത്ത് പണിയെടുക്കുന്നവർക്ക് നേരെയുള്ള കടന്നൽ ആക്രമത്തിൽ നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കണക്കഞ്ചേരി അബ്ദുപ്പു, കണക്കഞ്ചേരി രാജൻ എന്നിവർക്കാണ് കൂടുതൽ പരിക്കേറ്റത്. ഇവർ ആസ്പത്രിയിൽ ചികിത്സയിലാണ്. മുഖത്തിനും ചെവിയിലും കയ്യിലും ആണ് കടന്നൽ കുത്തേറ്റത്. കടന്നലിന്റെ തുത്തേറ്റ ഉടൻ ചിലർ സമീപത്തെ വെള്ളത്തിൽ ചാടിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിലാക്കൽ കുഞ്ചിര , അമ്പലത്ത് വാരിജാക്ഷന്‍, എ .കൃഷ്ണകുമാർ ,കാമ്പുറത്ത് മമ്മദ്, കെ.ഹസ്സൻ എന്നിവർക്കും കടന്നൽ കുത്തേറ്റു. കടന്നലിന്റെ കുത്തേറ്റയുടനെ ചിലർ സമീപത്തെ വെള്ളത്തിൽ ചാടിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു