< Back
Kerala
നെയ്യാറ്റിന്‍കരയില്‍ കടന്നല്‍ ആക്രമണം: ഏഴ് പേര്‍ക്ക് പരിക്ക്
Kerala

നെയ്യാറ്റിന്‍കരയില്‍ കടന്നല്‍ ആക്രമണം: ഏഴ് പേര്‍ക്ക് പരിക്ക്

Web Desk
|
28 Sept 2021 7:49 AM IST

മാരായമുട്ടം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി

തിരുവനന്തപുരം നെയ്യാറ്റിന്‍കര പാലിയോടില്‍ കടന്നല്‍ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കുത്തേറ്റു. നെയ്യാറ്റിന്‍കര പാലിയോടില്‍ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

പെരുംപ്രാത്ത് സ്വദേശി രഞ്ജിത്തിനാണ് ആദ്യം കടന്നല്‍ കുത്തേറ്റത്. വീടിന് സമീപത്ത് നിന്നായിരുന്നു ആക്രമണം. പിന്നാലെ ആറ് പേര്‍ക്കു കൂടി കുത്തേറ്റു.

ഫയര്‍ഫോഴ്സും മാരായമുട്ടം പൊലീസും സ്ഥലത്ത് പരിശോധന നടത്തി. എന്നാല്‍ കടന്നല്‍ക്കൂട് കണ്ടെത്താനായിട്ടില്ല. പരിക്കേറ്റവരെ കുന്നത്തുകാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Tags :
Similar Posts