< Back
Kerala
വാച്ച് ആൻഡ് വാർഡിന്റെ കൈക്ക് പൊട്ടലില്ല; പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ കേസിൽ സർക്കാറിന് തിരിച്ചടി
Kerala

വാച്ച് ആൻഡ് വാർഡിന്റെ കൈക്ക് പൊട്ടലില്ല; പ്രതിപക്ഷ എം.എൽ.എമാർക്കെതിരായ കേസിൽ സർക്കാറിന് തിരിച്ചടി

Web Desk
|
23 March 2023 8:38 AM IST

പൊട്ടലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്

തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർക്കെതിരായ നിയമസഭാ സംഘർഷക്കേസിൽ സർക്കാറിന് തിരിച്ചടി. വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കയ്യിന് പൊട്ടൽ ഇല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പൊട്ടലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. ഡോക്ടർമാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാവകുപ്പ് ഒഴിവാക്കിയേക്കും.

ഏഴ് വകുപ്പുകൾ പ്രകാരമാണ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസെടുത്തിരുന്നത്. ഇതിൽ 3 വകുപ്പുകൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു. ഇതിലെ ഏതാനും വകുപ്പുകൾ ഒഴിവാക്കാനാണ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം മ്യൂസിയം പൊലീസിന്റെ തീരുമാനം. അതേസമയം ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ നിലനിൽക്കും.


Similar Posts